ഉള്ളടക്കത്തിലേക്ക് പോവുക

തിബത്തൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Standard Tibetan
བོད་སྐད་

bod skad
ഉത്ഭവിച്ച ദേശംChina, Nepal, India
ഭൂപ്രദേശംTibet
മാതൃഭാഷയായി സംസാരിക്കുന്നവർ
(1.3 million cited 1990)
ca. 5 million of broader Tibetan
Tibetan script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Tibet Autonomous Region
നിയന്ത്രിക്കുന്നത്Committee for the Standardisation of the Tibetan Language[1]
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1bo
ഐ.എസ്.ഒ. 639-2tib (B)
bod (T)
ഐ.എസ്.ഒ. 639-3bod
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

സിനോ-തിബത്തൻ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബത്തോ-ബർമനിൽപെട്ട ഭാഷ ആണ് തിബത്തൻ ഭാഷ (Standard Tibetan , തിബറ്റൻ: བོད་སྐད།; വൈൽ: Bod skad; ZWPY: Pögä, IPA: [pʰø̀k˭ɛʔ]; കൂടാതെ തിബറ്റൻ: བོད་ཡིག།; വൈൽ: Bod yig; ZWPY: Pöyig). തിബത്തിലെ 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വൻ , ത്സിൻഗായ്, കാൻസു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേർ തിബത്തൻ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബർമീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.

ലിപിവ്യവസ്ഥ

[തിരുത്തുക]

ഏഴാം ശ. മുതൽ സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ലിപിവ്യവസ്ഥയാണ് തിബത്തൻ തുടർന്നുവരുന്നത്. ഈ ലിപി വ്യവസ്ഥയിൽ 35 അടിസ്ഥാന ഘടകങ്ങൾകൊണ്ട് അക്ഷരങ്ങളെ കുറിക്കുന്ന സംയുക്ത ചിഹ്നങ്ങൾക്ക് രൂപംനല്കുന്നു. തിബത്തിൽ നിന്ന് സംസ്കൃതം പഠിക്കാൻ കാശ്മീരിലേക്കു നിയോഗിക്കപ്പെട്ട ഒരു മന്ത്രിപ്രമുഖന്റെ ശ്രമമാണ് ഈ ലിപിസമ്പ്രദായം നടപ്പിലാക്കാൻ പ്രേരകമായതെന്ന അഭിപ്രായം നിലവിലുണ്ട്.

ഭാഷാഭേദം

[തിരുത്തുക]

തിബത്തിൽ തന്നെ ഇതിന്റെ ഏഴിലധികം ഉപഭാഷകൾ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെർപ്പാ, മുസ്താങ്, ദോൾപോ എന്നിവ തിബത്തൻ ഭാഷാഭേദങ്ങളാണ്.

അവലംബം

[തിരുത്തുക]
Imageകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിബത്തൻ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Tibetan: བོད་ཡིག་བརྡ་ཚད་ལྡན་དུ་སྒྱུར་བའི་ལ ས་དོན་ཨུ་ཡོན་ལྷན་ཁང་གིས་བསྒྲིགས.
    Chinese: 藏语术语标准化工作委员会.
"https://ml.wikipedia.org/w/index.php?title=തിബത്തൻ_ഭാഷ&oldid=1724971" എന്ന താളിൽനിന്ന് ശേഖരിച്ചത്